KERALA PSC MALAYALAM HELPER (കേരള പി.എസ്.സി. മലയാളം പരീക്ഷാസഹായി)
കേരള പി.എസ്.സി.പരീക്ഷകളിലെ മലയാളഭാഷാവിഭാഗം ചോദ്യങ്ങള്‍ക്ക് മുഴുവന്‍മാര്‍ക്കും നേടാന്‍ ഒരു സഹായി
Saturday, July 18, 2020
Saturday, July 11, 2020
LPST/UPST EXAM PREPARATION- PSYCHOLOGY 1
എല്‍.പി.എസ്.ടി./യു.പി.എസ്.ടി.
പരീക്ഷാപരിശീലനം
വിദ്യാഭ്യാസമനശ്ശാസ്ത്രം
വ്യക്തിത്വം
മൊഡ്യൂള്‍-
5
സമായോജനതന്ത്രങ്ങള്‍
(Adjustment
Mechanism)
സമായോജനതന്ത്രം
- സിഗ്മണ്ട് ഫ്രോയിഡിന്റെ സംഭാവന
- ഇതുവഴി വ്യക്തിയുടെ മാനസികസംഘര്‍ഷം ലഘൂകരിക്കപ്പെടുന്നു.
- മാനസികാസ്വാസ്ഥ്യം വീണ്ടുകിട്ടുന്നു.
- പ്രവര്‍ത്തനകേന്ദ്രം 'ഈഗോ'
- മിക്കവാറുംബോധപൂര്വമല്ലാതെ വ്യക്തി തന്ത്രം സ്വീകരിക്കാം.
- ഫലം ഗുണമോ ദോഷമോ ആകാം.
മോഹഭംഗങ്ങളില്‍നിന്നും
 മാനസികസംഘര്‍ഷങ്ങളില്‍നിന്നും
 രക്ഷപ്പെടാനോ പ്രതിരോധിക്കാനോവേണ്ടി
 വ്യക്തികള്‍ സ്വീകരിക്കുന്ന
 തന്ത്രങ്ങളാണ് സമായോജനതന്ത്രങ്ങള്‍.
2.പ്രധാന
സമായോജന തന്ത്രങ്ങള്‍
   . നിഷേധം Denial
- ദമനം Repression
- യുക്തീകരണം Rationalisation
- ഉദാത്തീകരണം Sublimation
- അനുപൂരണം Compensation
- പ്രക്ഷേപണം Projection
- താദാത്മീകരണം Identification
- പാശ്ചാത്ഗമനം Regression
- ആക്രമണം Aggression
- പിന്‍വാങ്ങല്‍ withdrawal
- വ്യതിസ്ഥാപനം Displacement3. നിഷേധം Denial
- അരോചകയാഥാര്‍ത്ഥ്യത്തില്‍ നിന്ന് സ്വയം രക്ഷനേടുന്നതിന്യാഥാര്ത്ഥ്യത്തെ നിഷേധിക്കുന്നു.
- ഒരുതരം ഒളിച്ചോടല്‍ തന്ത്രമാണിത്.
- യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണിതിന് കാരണം.
- ഉദാ. ഇഷ്ടമില്ലാത്തവരെ കണ്ടുമുട്ടേണ്ടിവരുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നത്. (സത്യത്തില്‍ ഞാന്‍ കണ്ടു)
- ചീത്തവിളിച്ചത് നമ്മളെയല്ല എന്ന മട്ടില്‍ കൂസലില്ലാതെ പോകുന്നത്. (സത്യത്തില്‍ എന്നെയാണ് വിളിച്ചത്)
- വഴിയില്‍ തെന്നിവീണിട്ടും ഒന്നും പറ്റിയില്ല എന്ന ഭാവത്തില്‍ എഴുന്നേറ്റുപോകാന്‍ ശ്രമിക്കുന്നത്. (സത്യത്തില്‍ നല്ല പരുക്ക് പറ്റി)
- അല്‍പം മദ്യപിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് വാദിക്കുന്നത്. ( സത്യത്തില്‍ കരള്‍ വാടിയിരിക്കൂവാ.)
- പുകവലിക്കുന്ന എല്ലാവര്‍ക്കും ക്യാന്‍സര്‍ വരുന്നി്ല്ലല്ലോ എന്ന് വാദിക്കുന്നത്. ( താമസിയാതെ തീരും)
- ഞാന്‍ അന്ന് വന്നില്ലല്ലോ... അതുകൊണ്ട് പരീക്ഷ എഴുതണോ എന്ന് ചോദിക്കുന്നത്.
- 4. ദമനം Repression
- വേദനാജനകമായ അനുഭവങ്ങളും മാനസികസംഘര്‍ഷങ്ങളും അബോധമനസിലേക്ക് തള്ളിവിടുന്ന പ്രവണത
- ഇത് വ്യക്തിത്വവൈകല്യങ്ങള്‍ക്ക് കാരണമാകാം.
- മാനസികരോഗങ്ങളിലേക്ക് നയിക്കുന്നു.
- ഇഷ്ടമില്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നു.
- പ്രശ്നത്തെ ധൈര്യപൂര്‍വം നേരിടുകയാണ് ഇതിനുള്ള പോംവഴി.
- ഉദാ. ഭീകരവും ഭയാനകവുമായ കഴിഞ്ഞകാല അനുഭവങ്ങളേക്കുറിച്ച് ഓര്‍ക്കാനിഷ്ടപ്പെടാത്തതും അവ മറക്കുന്നതും.
- വേദനാജനകമായ ഒരു സംഭവത്തെത്തുടര്‍ന്ന്പുരുഷന്മാരോട് കനത്ത അകല്‍ച്ച രൂപപ്പെടുന്ന സ്ത്രീകള്‍.
- ചെറുപ്പത്തില്‍ ശാരീരികപീഡനങ്ങള്‍ നേരിടേണ്ടിവന്നവര്‍ പിന്നീട് പീഡകരായി മാറുന്നത്.
- ഈഡിപ്പസ് കോംപ്ലക്സ് അച്ഛനോടുള്ള ശത്രുതയായി മാറുന്നത്.
5.
യുക്തീകരണം Rationalisation
പരാജയങ്ങള്‍ക്കും
പോരായ്മകള്‍ക്കും തെറ്റായ
കാരണങ്ങള്‍ നിരത്തി സാധൂകരിക്കാനുള്ള
പ്രവണത.
- സ്വന്തം പോരായ്മയെ മറച്ചുപിടിക്കലാണ് ലക്ഷ്യം.
- സ്വാഭിമാനം നിലനിറുത്താനുള്ള തത്രപ്പാട്.
- ഉദാ. പരീക്ഷയില്‍ തോറ്റ കുട്ടി സിലബസിന് പുറത്തുനിന്നായിരുന്നു ചോദ്യം എന്ന് പറയുന്നത്.
- ക്ലാസില്‍ താമസിച്ചുവന്ന കുട്ടി ബസ് താമസിച്ചു എന്ന് പറയുന്നത്.
- ആരോഗ്യം മോശമായതുകൊണ്ടാണ് പ്രകടനം മോശമായതെന്ന് ന്യായീകരിക്കുന്നത്.
- കൂടോത്രം കൊണ്ടാണ് കല്യാണം നടക്കാത്തത്.
- യുക്തീകരണത്തിന് രണ്ടു ശൈലികളുണ്ട്.- മധുരനാരങ്ങാശൈലി sweet lemonism
- ( ഉള്ളത് മനോഹരം)
 
"അധികം
പഠിച്ചെങ്കിലും കിട്ടിയത്
പ്യൂണ്‍ ജോലി.
പ്യൂണിന്റേത്
പരമസുഖം ജോലി.
യാതൊരു
ഉത്തരവാദിത്തവുമില്ല".
- പുളിക്കും മുന്തിരിശൈലി sour grapism
- ( കിട്ടാത്തത് മോശം)
- വിദേശജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തയാള്‍ നാടിന്റെ മഹിമയെക്കുറിച്ച് പ്രസംഗിക്കുന്നു.
- ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാത്തവരുണ്ട്. ലിസ്റ്റില്‍ വരാഞ്ഞത് നന്നായി.
6. ഉദാത്തീകരണം
Sublimation
അസ്വീകാര്യമായ
ആഗ്രഹങ്ങളെ ശക്തമായ സാമൂഹീകാംഗീകാരം
ലഭിക്കുന്ന പാതയിലേക്ക്
തിരിച്ചുവിടുന്നു.
- ഇത് പൊതുവില്‍ സമൂഹത്തിനും വ്യക്തിക്കും ഗുണകരമാവുന്ന തന്ത്രമാണ്.
- വ്യക്തിക്ക് സമൂഹത്തിലുള്ള സ്വീകാര്യത വര്‍ദ്ധിക്കുന്നു.
- ഉദാ. മക്കളില്ലാത്ത ദമ്പതികള്‍ അനാഥാലയങ്ങള്‍ക്ക് സംഭാവന നല്‍കുന്നു.
- മരിച്ചുപോയ മാതാപിതാക്കളുടെ സ്മരണയ്ക്കായി ജീവകാരുണ്യപദ്ധതികള്‍ നടപ്പിലാക്കുന്നു.
- വിരമിച്ച കായികതാരങ്ങള്‍ കായികപരിശീലനകേന്ദ്രം ആരംഭിക്കുന്നു.
7. അനുപൂരണം Compensation
 ഒരു
രംഗത്തുള്ള പോരായ്മ മറ്റൊരു
രംഗത്തുള്ള ശക്തിയിലൂടെ
മറയ്ക്കാന്‍ ശ്രമിക്കുന്ന
തന്ത്രം.
ഉദാ.
പഠനത്തില്‍
പിന്നാക്കം നില്‍ക്കുന്ന
കുട്ടി കലാമേളയില്‍ മികച്ച
പ്രകടനം നടത്തുന്നു.
ഡോക്ടറാകാന്‍
കഴിയാതിരുന്ന അച്ഛന്‍ മകനെ
പഠിപ്പിച്ച് ഡോക്ടറാക്കുന്നു.
8. പ്രക്ഷേപണം Projection
.ഒരാള്‍
തന്റെ കുറ്റങ്ങളുടെയും
പരാജയങ്ങളുടെയും കാരണം
മറ്റുള്ളവരില്‍ ആരോപിക്കാന്‍
ശ്രമിക്കുന്നു.
- ഇത് ഒരു വ്യക്തിത്വവൈകല്യമായി മാറാം.
- വ്യക്ത്യാന്തരബന്ധങ്ങളെ ശിഥിലമാക്കും.
- ഉദാ. പരീക്ഷയില്‍ തോറ്റ കുട്ടി അധ്യാപികയുടെ മേല്‍ കുറ്റം ആരോപിക്കുന്നു.
9.താദാത്മീകരണം
Identification
തന്റെ
പോരായ്മകളില്‍നിന്നും
രക്ഷനേടുന്നതിന് മറ്റുള്ളവരുടെ
വിജയത്തിലും പ്രസിദ്ധിയിലും
ഭാഗഭാക്കാകുന്നു.
ഉദാ.
സിനിമാതാരങ്ങളെ
അനുകരിച്ച് പ്രസിദ്ധനാകാന്‍
ശ്രമിക്കുന്നത്
- (മോഹന്‍ലാല്‍) ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയാകുന്നത്.
- പ്രശസ്തരെക്കണ്ടാലുടന്‍ സെല്‍ഫിഭ്രമം മൂത്ത് മൊബൈലുമായി പായുന്നത്.
- നേതാവാകാന്‍ കഴിയാത്തയാള്‍ നേതാവിന്റെ സന്തതസഹചാരിയാവുന്നത്.
- 10.പാശ്ചാത്ഗമനം Regression
- പ്രശ്നങ്ങളെ നേരിടാനാവാതെ പിന്‍വാങ്ങി മുന്‍കാലത്തേക്ക് തിരിച്ചുപോവുന്ന രീതി.
- ഉദാ. മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ ബാലന്‍ ശിശുവിനേപ്പോലെ പെരുമാറുന്നത്.
- ആവശ്യം സാധിച്ചുകിട്ടാത്ത യുവതി കൊഞ്ചിക്കരയുന്നത്.
11.
ആക്രമണം Aggression
മോഹഭംഗത്തില്
നിന്നുടലെടുക്കുന്ന
അക്രമവാസനയാണിത്.
- ആക്രമണം ആന്തരികവും ബാഹ്യവുമുണ്ട്.
- ആന്തരികം- സ്വയം മുറിവേല്‍പ്പിക്കല്‍
- ബാഹ്യം- മറ്റുള്ളവരെ മുറിവേല്‍പ്പിക്കല്‍
 . പൊതുവില്‍
 അപകടകരമായ ശൈലി.
- ബാഹ്യആക്രമണം രണ്ടുരീതിയിലാകാം
- പ്രത്യക്ഷം - പ്രകോപനത്തിന് കാരണക്കാരായവരെ ത്തന്നെ ആക്രമിക്കുന്നു.
 ഉദാ.
തന്നെ
കളിയാക്കിയ സഹപാഠിയെ അടിക്കുന്നു.
 2.
പരോക്ഷം-
ആക്രമണം
മറ്റൊന്നിനോട്
 ഉദാ.
അച്ഛന്‍
വഴക്കു പറഞ്ഞതിന് ഗ്ലാസ്
നിലത്തെറിഞ്ഞുടയ്ക്കുന്നു.
12.പിന്‍വാങ്ങല്‍
withdrawal
പ്രതിസന്ധിയുണ്ടാകാവുന്ന
സാഹചര്യങ്ങളില്‍ നിന്ന്
മാറിനില്‍ക്കല്‍.
ഉദാ.
ക്ലാസ്
പരീക്ഷയുള്ള ദിവസം വയറുവേദന 
13.
വ്യതിസ്ഥാപനം
Displacement
- അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
- ഒരിടത്ത് പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന പ്രതികരണം മറ്റൊരിടത്ത്ഉദാ .ഓഫീസില്‍ ബോസ് ദേഷ്യപ്പെട്ടതിന് വീട്ടില്‍ ഭാര്യയോട് ദേഷ്യം
പരിശീലനചോദ്യങ്ങള്‍.
താഴെപ്പറയുന്ന
സന്ദര്‍ഭങ്ങളുമായി
ബന്ധപ്പെടുത്താവുന്ന സമായോജന
തന്ത്രങ്ങള്‍ കണ്ടെത്തുക.
- വാഹനാപകടമുണ്ടാക്കിയയാള്‍ എതിര്‍വാഹനക്കാരനെ കയ്യേറ്റം ചെയ്യുന്നു.
- പിടിവാശിക്കാരായ ചില കൗമാരക്കാര്‍ക്കിടയിലെ വിരല്‍ നുണയുന്ന ശീലം
- സിഗററ്റ് വലിക്കാരനായ അച്ഛനെ മുറിബീഡീ വലിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്ന മകന്‍.
- സ്വകാര്യമേഖലയില്‍ ജോലിലഭിക്കാതിരുന്നയാള്‍ സ്വന്തം കമ്പനി തുടങ്ങുന്നു.
- എനിക്ക് ജോലിയില്ലേലും കുഴപ്പമില്ല.പറമ്പില്‍ നിന്നുള്ള ആദായം മതി ജീവിക്കാന്‍.
- സമയദോഷം കൊണ്ടാണ് പോലീസ് പിടിച്ചത്.
- 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ സന്ന്യാസിയാകാന്‍ തീരുമാനിക്കുന്ന വിജയേട്ടന്‍.
- 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിലെ മൂത്ത കുട്ടി.
- കളിയില്‍ തോറ്റതിന് ബാറ്റ് ചവിട്ടിയൊടിച്ച കളിക്കാരന്‍.
- എപ്പോഴും അടുത്ത് ആളുവേണമെന്ന് ശഠിക്കുന്ന ശയ്യാവലംബിയായ മുത്തശ്ശി.
- മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ആരാധകന്‍.
- 'കിരീടം' സിനിമയില്‍ സേതുമാധവന്റെ തണലില്‍ വിലസുന്ന ഹൈദ്രോസ്.
- അവിവാഹിതയായ ഒരാള്‍ കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്നു.
- ഉയരം കുറവായ പെണ്‍കുട്ടി ഉയര്‍ന്ന ഹീലുള്ള ചെരുപ്പ് ധരിക്കുന്നു.
- റൊണാള്‍ഡോയുടെ ഹെയര്‍സ്റ്റൈല്‍ അനുകരിക്കുന്ന കൗമാരക്കാര്‍.
- കയ്യില്‍നിന്ന് താഴെ വീണുപൊട്ടിയ സ്ലേറ്റ് കൂട്ടുകാരന്‍ പൊട്ടിച്ചതാണെന്ന് കള്ളം പറഞ്ഞ് രക്ഷപ്പെടുന്ന ഒന്നാം ക്ലാസുകാരന്‍.
- 'മൈ ബോസ് 'എന്ന സിനിമയില്‍ ബക്കറ്റ് തല്ലിപ്പൊട്ടിക്കുന്ന മനു.
         തോമസ്
പത്തില്‍
    
Thursday, September 26, 2019
എല്‍.പി.എസ്.എ/ യു.പി.എസ്.എ. പരീക്ഷകളുടെ സിലബസും ചോദ്യഘടനയും
LPSA
/UPSA ( LPST/ UPST) EXAMINATION
-2020
  SYLLABI
&CORE
TOPICS
    ചോദ്യഘടന
വിഷയാടിസ്ഥാനത്തില്‍
LPSA
- വിദ്യാഭ്യാസ മനശ്ശാസ്ത്രവും ബോധനശാസ്ത്രവും - 20
- സാമൂഹ്യശാസ്ത്രവും പൊതുവിജ്ഞാനവും - 40
- സാമാന്യശാസ്ത്രം - 20
- ലഘുഗണിതം - 20
UPSA
- വിദ്യാഭ്യാസ മനശ്ശാസ്ത്രവും ബോധനശാസ്ത്രവും - 20
- സാമാന്യശാസ്ത്രം - 30
- സാമൂഹ്യശാസ്ത്രം - 20
- പൊതുവിജ്ഞാനം - 10
- ഇംഗ്ലീഷ് - 10
- ലഘുഗണിതം - 10
( 3 മുതല്‍ 10
വരെയുള്ള
എസ്.സി.ആര്‍.ടി.
കേരള പാഠപുസ്തകങ്ങളിലെ
പഠനവസ്തുതകളും പഠനനേട്ടങ്ങളുമാണ്
വിഷയാധിഷ്ഠിതചോദ്യങ്ങള്‍ക്ക്
മുഖ്യ അവലംബമാവുക.)
പ്രധാനപാഠ്യവസ്തുതകള്‍
  വിഷയാടിസ്ഥാനത്തില്‍
- വിദ്യാഭ്യാസ മനശ്ശാസ്ത്രം
- പഠനമനശ്ശാസ്ത്രം- തത്വങ്ങള്‍
- മനശ്ശാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതല്‍ സാമൂഹ്യജ്ഞാനനിര്‍മിതിവാദം വരെ)
- മനശ്ശാസ്ത്രപരീക്ഷണങ്ങള്‍
- ബുദ്ധി (ബഹുമുഖ- വൈകാരികബുദ്ധി സങ്കല്‍പം വരെ)
- വ്യക്തിത്വം
- വികാസതലങ്ങള്‍
- പാരമ്പര്യവും പര്യാവരണവും
- വ്യക്തിത്വ വികാസം- വൈജ്ഞാനികവികാസം- സാമൂഹ്യവികാസം
- വിദ്യാഭ്യാസചിന്തകരും ദര്‍ശനങ്ങളും
- അഭിക്ഷമതാപരീക്ഷകള്‍
- അഭിപ്രേരണ
- സമായോജന തന്ത്രങ്ങള്‍
2. ബോധനശാസ്ത്രം
- കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2013
- ക്ലാസ് മുറിയിലെ പഠനപ്രക്രിയ
- പഠനതന്ത്രങ്ങള്‍
- പഠനവൈകല്യം
- കുട്ടിയും അറിവുനിര്‍മാണവും
- പഠനരീതികള്‍
- പ്രത്യേകപരിഗണനയര്‍ഹിക്കുന്നവരുടെ പഠനം
- കേരളപാഠ്യപദ്ധതിസമീപനരേഖ
- കേരളം -വിദ്യാഭ്യാസ ഭരണസംവിധാനം
- വിദ്യാഭ്യാസ ഏജന്‍സികള്‍
- വിദ്യാഭ്യാസ പ്രോജക്ടുകള്‍
- വിദ്യാഭ്യാസ കമ്മീഷനുകള്‍
3. സാമൂഹ്യശാസ്ത്രം
- കേരളചരിത്രം
- ഇന്ത്യാചരിത്രം
- ലോകചരിത്രം- പ്രധാനസംഭവങ്ങള്‍
- സ്വാതന്ത്യസമരം- ഇന്ത്യ- കേരളം
- കേരളം/ ഇന്ത്യ- അടിസ്ഥാനവസ്തുതകള്‍
- ഇന്ത്യന്‍ ഭരണഘടന
- ഗവണ്മെന്റ് സംവിധാനം
- സര്‍ക്കാര്‍ പദ്ധതികള്‍
- കേരളനവോത്ഥാനം
- ഭൂമിശാസ്ത്രം
- കാലാവസ്ഥ
- സമയമേഖലകള്‍
- മണ്ണിനങ്ങള്‍/ നദികള്‍/പര്‍വതങ്ങള്‍/വ്യവസായശാലകള്‍/ ജലസേചനപദ്ധതികള്‍
- ആനുകാലികസംഭവങ്ങള്‍- കായികം/ സ്ഥാനലബ്ധി/സ്ഥലങ്ങളും സംഭവങ്ങളും
4. സാമാന്യശാസ്ത്രം
- ഭൗതികശാസ്ത്രം
- രസതന്ത്രം
- സസ്യലോകം
- ജന്തുലോകം
- ശരീരശാസ്ത്രം
- ബഹിരാകാശം
- കണ്ടുപിടിത്തങ്ങള്‍
- നിത്യജീവിതത്തിലെ ശാസ്ത്രം( പത്താം ക്ലാസ് നിലവാരത്തില്‍- പാഠപുസ്തകങ്ങളുടെ ഉള്ളടക്കം )
5. ലഘുഗണിതം
- ഭിന്നസംഖ്യകള്‍
- ദശാംശസംഖ്യകള്‍
- വര്‍ഗവും വര്‍ഗമൂലവും
- ശരാശരി
- പാറ്റേണുകള്‍/ മാനസികശേഷി / സംഖ്യാശ്രേണികള്‍
- അനുപാതം- അംശബന്ധം
- ശതമാനം
- സമയവും ജോലിയും
- ദൂരവും സമയവും
- ക്ലോക്ക് -കോണുകള്‍
- പലിശ/ കൂട്ടുപലിശ
- ജ്യാമിതി/ ഘനരൂപങ്ങള്‍
- ചെറുപൊതുഗുണിതവും വന്‍പൊതുഘടകവും
- ലാഭം/ നഷ്ടം- വില്‍പന
- മെട്രിക് അളവുകള്‍
- സര്‍വസമവാക്യങ്ങള്‍
- സാംഖ്യകം
 6.ഇംഗ്ലീഷ്
- Tenses
- Prepositions
- Reported Speech
- Passive voice
- If Clause
- Question tag
- As well as
- Degrees of Comparison
- Had better
- Antonyms
- Synonyms
- Phrasal verbs
- So ...that
- Spelling
- Article
- Concord
- Reflexive pronoun
- Auxiliaries
- Determiners
- Gerunds
- Linkers
- Idioms and Phrases
Friday, August 30, 2019
പദശൂദ്ധി
തെറ്റായ
പ്രയോഗം                                                              ശരിയായ
പ്രയോഗം
- സത്യാഗ്രഹം-
 
- അസ്ഥിവാരം
 
- അനുഗ്രഹീതന്‍
 
- സൃഷ്ടാവ്
 
- മഠയന്‍
 
- കൈയ്യക്ഷരം
 
- യാദൃശ്ചികം
 
- രക്ഷകര്‍ത്താവ്
 
- പിന്നോക്കം
 
- അപാകത
 
- വായനാമുറി
 
- കൈയ്യാല
 
- യൗവ്വനം
 
- രക്തരൂക്ഷിതം
 
- സന്നിഗ്ധം
 
- വിദഗ്ധന്‍
 
- വ്രണം
 
- വൃതം
 
- ജാള്യത
 
- അപകര്‍ഷതാബോധം
 
- വിമ്മിഷ്
 ട്ടം
 
- അഥിതി
 
- അല്ലങ്കില്‍
 
- പെട്ടന്ന്
 
Thursday, July 18, 2019
ബ്ലോഗിനെക്കുറിച്ച്.....
കേരള പി.എസ്.സി.യുടെ പരീക്ഷകളില്‍ ചിലതില്‍ മലയാള ഭാഷയും ഒരു പഠനവിഷയമാണ്. സാധാരണമായി (സാധാരണയായി എന്നത് തെറ്റായ പ്രയോഗം) പത്തുമാര്‍ക്കിനുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്. 
മലയാളം ചോദ്യങ്ങള്‍ക്ക് മുഴുവന്‍ സ്കോറും നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒരു സഹായമായി ഈ ബ്ലോഗിനെ ഒരുക്കാനാണ് ശ്രമിക്കുന്നത്.
മലയാളം ചോദ്യങ്ങള്‍ക്ക് മുഴുവന്‍ സ്കോറും നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒരു സഹായമായി ഈ ബ്ലോഗിനെ ഒരുക്കാനാണ് ശ്രമിക്കുന്നത്.
Subscribe to:
Comments (Atom)
